അയൺമാനിൽ നേട്ടം കൈവരിച്ച് മസ്‌കത്ത് പ്രവാസി

മസ്‌കത്ത് : ലോകത്തെ കഠിനമായ കായിക മത്സരങ്ങളിലൊന്നായ അയൺമാൻ ഫുൾ ട്രയാത്തലോണിൽ നേട്ടം കൈവരിച്ച് ആലപ്പുഴ സ്വദേശിയായ മസ്‌കത്ത് പ്രവാസി ഷാനവാസ് ഹക്കീം (മച്ചു ഷാനവാസ്). 3.8 കിലോമീറ്റർ കടലിലൂടെ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ മാരത്തൺ എന്നിവ ഇടവേളകളില്ലാതെ 16 മണിക്കൂറിൽ പൂർത്തിയാക്കണം. സ്‌പെയ്‌നിലെ ബാർസലോണയിൽ നടന്ന മത്സരം പതിനഞ്ചര മണിക്കൂറിലാണ് ഷാനവാസ് പൂർത്തിയാക്കിയത്. 60 രാജ്യത്തുനിന്നായി 3200 പേർ മാറ്റുരച്ച മത്സരത്തിൽ 2428 പേരാണ് ലക്ഷ്യം പൂർത്തിയാക്കിയത്.
ഒമാനിൽനിന്ന് രണ്ടു സ്വദേശികളടക്കം നാലുപേരാണ് മത്സരത്തിൽ പങ്കെടുത്ത്. എല്ലാവരും ലക്ഷ്യം പൂർത്തിയാക്കി. റീം അൽ ഹാർത്തി, സാഹിദ് നദീം ഖാൻ, മുഹമ്മദ് അൽ ഷാർജി മറ്റ് മൂന്നു പേർ. 2007 മുതൽ മസ്‌കത്തിലെ മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാനവാസ് മസ്‌കത്തിലും സലാലയിലും മറ്റ് രാജ്യങ്ങളിലുമായി ഹാഫ് അയൺമാൻ, മാരത്തണുകൾ എന്നിവ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. മഞ്ജുവാണ് ഭാര്യ. മകൾ മീനാക്ഷി ഡിഗ്രി വിദ്യാർഥിനിയാണ്.








0 comments