മസ്‌കത്ത് പുസ്‌തകമേള മാർച്ച് 26 മുതൽ

മസ്‌കത്ത് : മസ്‌കത്ത് അന്താരാഷ്ട്ര പുസ്‌തകമേളയുടെ 30–-ാം പതിപ്പ് 2026 മാർച്ച് 26 മുതൽ ഏപ്രിൽ അഞ്ചുവരെ നടക്കും. പുതിയ പതിപ്പിനുള്ള തയ്യാറെടുപ്പിനായി മേളയുടെ പ്രധാന കമ്മിറ്റി യോഗം ചേർന്നു. വാർത്താവിനിമയ മന്ത്രിയും കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുള്ള ബിൻ നാസർ അൽ ഹറാസി അധ്യക്ഷനായി. മേളയുടെ മുൻ പതിപ്പിന്റെ പൊതുറിപ്പോർട്ട് അവലോകനം ചെയ്തു. അനുബന്ധ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടുകളിൽ അടങ്ങിയിരിക്കുന്ന ശുപാർശകളുടെയും നിർദേശങ്ങളുടെയും ചർച്ചയും നടത്തി.
മേള വികസിപ്പിക്കുന്നതിനും അതിന്റെ സംഘടന നിലവാരം ഉയർത്താനുമുള്ള സാഹചര്യത്തിൽ പ്രാരംഭ തയ്യാറെടുപ്പുകളും നിർദേശങ്ങളും കമ്മിറ്റി ചർച്ച ചെയ്തു. 30–-ാമത് പതിപ്പിൽ വിശിഷ്ടാതിഥിയായി അൽ വുസ്ത ഗവർണറേറ്റിന്റെ പങ്കാളിത്തത്തെക്കുറിച്ചും ചർച്ചയായി. ഗവർണറേറ്റിനെ വ്യത്യസ്‌തമാക്കുന്ന നാഗരികത, ചരിത്ര, സാംസ്‌കാരിക, നിക്ഷേപ, ടൂറിസം ഘടകങ്ങൾ എടുത്തുകാണിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ചും കമ്മിറ്റി ചർച്ച ചെയ്തു. സെമിനാറുകൾ, പ്രഭാഷണങ്ങൾ, സാംസ്‌കാരിക, സാഹിത്യ സായാഹ്നങ്ങൾ, കലാപരിപാടികൾ, കുട്ടികൾക്കായുള്ള സമർപ്പിത പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന വരാനിരിക്കുന്ന പതിപ്പിന്റെ സാംസ്‌കാരിക പരിപാടിയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.








0 comments