ad
Deshabhimani

മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾക്ക്‌ ആഗോള അംഗീകാരം

muscat salalah airport award
വെബ് ഡെസ്ക്

Published on Sep 11, 2026, 09:40 PM | 1 min read

മസ്‌കത്ത് : മസ്‌കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിനും സലാല വിമാനത്താവളത്തിനും ഒമ്പത് ആഗോള പുരസ്‌കാരങ്ങൾ. തുർക്കിയയിലെ ഇസ്‌താംബൂളിൽ നടന്ന 2026ലെ എയർപോർട്ട് എക്‌സ്പീരിയൻസ് ഉച്ചകോടിയിൽ അവതരിപ്പിച്ച എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ കസ്റ്റമർ എക്‌സ്പീരിയൻസ് അവാർഡുകളിലാണ്‌ നേട്ടം.


​ഏഷ്യ-ാപസഫിക്, മിഡിൽ ഈസ്റ്റ് മേഖലയിലെ 50 ലക്ഷമോ അതിൽ കൂടുതലോ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്കുള്ള വിഭാഗത്തിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം നാല് അവാർഡ്‌ നേടി. ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം, ഏറ്റവും വൃത്തിയുള്ള വിമാനത്താവളം, മികച്ച ജീവനക്കാർ, മികച്ച പുറപ്പെടൽ വിമാനത്താവളം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.


​50 ലക്ഷത്തിൽ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്കുള്ള വിഭാഗത്തിൽ സലാല വിമാനത്താവളത്തിന് അഞ്ച് അവാർഡ്‌ ലഭിച്ചു. ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം, വൃത്തിയുള്ള വിമാനത്താവളം, വിമാനത്താവളത്തിലൂടെ ഏറ്റവും എളുപ്പമുള്ള യാത്ര, സമർപ്പിത ജീവനക്കാർ, മികച്ച പുറപ്പെടൽ വിമാനത്താവളം എന്നിവയാണ്‌ അവാർഡ്‌.


​മസ്‌കത്ത്, സലാല വിമാനത്താവളങ്ങളിൽ നൽകുന്ന സേവനങ്ങളിലുള്ള യാത്രക്കാരുടെ ആത്മവിശ്വാസമാണ് അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് ഒമാൻ വിമാനത്താവളങ്ങളുടെ ആക്ടിങ് സിഇഒ സൗദ് ബിൻ നാസർ അൽ ഹബിഷി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home