വീക്കെന്റ് കളറാകും; ഒടിടിയിലെത്തിയത് വിശ്വനാഥ് ആൻഡ് സൺസ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ

കൊച്ചി: ഈ വീക്കെന്റ് മനോഹരമാക്കാൻ ഇതാ ഒരുപിടി നല്ല സിനിമകൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. സിനിമാ പ്രേമകിൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളെല്ലാം ലിസ്റ്റിലുണ്ട്. വിശ്വനാഥ് ആൻഡ് സൺസ്, വരവ്, മകുടം, ജംഗിൾ ടെയിൽസ് വിത്ത് മൗഗ്ലി, സ്റ്റോളൻ ഹാർട്ട്ബീറ്റ്, ഘമസാൻ തുടങ്ങിയ സിനിമകളാണ് ഈ ആഴ്ച ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
വിശ്വനാഥ് ആൻഡ് സൺസ്
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടിയിലെത്തി. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 240 കോടിയോളം രൂപ നേടിയ ശേഷമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. കേരളത്തിൽ ന്യൂ സൂര്യ ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. മലയാളി താരം മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമാണിത്. സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വരവ്
ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് വരവ്. ജോജു ജോർജ്ജ് , അർജുൻ അശോകൻ , മുരളി ഗോപി , ബൈജു സന്തോഷ്, വാണി വിശ്വനാഥ് , ബോബി കുര്യൻ എന്നിവർ അഭിനയിക്കുന്നു. ഒരു ചെറിയ പട്ടണത്തിലെ ശക്തരായ വരേണ്യവർഗത്തിന്റെ ഇരകളാകുന്ന ഒരു കുടുംബത്തെയാണ് കഥ പിന്തുടരുന്നത്. ചിത്രം സീ5 പ്ലാറ്റ്‌ഫോമിലൂടെയാണ് ലഭ്യമാകുന്നത്.
ഘമസാന്‍ സെപ്‌റ്റംബര്‍ 11 മുതല്‍ സീ5 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ജംഗിള്‍ ടെയില്‍സ് വിത്ത് മൗഗ്ലി സെപ്റ്റംബർ 12 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ കാണാന്‍ സാധിക്കും. സ്റ്റോളന്‍ ഹാര്‍ട്ട്ബീറ്റ് സെപ്‌റ്റംബര്‍ 11 മുതല്‍ ഈ സ്പാനിഷ് ത്രില്ലര്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തും.









0 comments