ad
Deshabhimani

ഗാസയിലെ കുടിയൊഴിപ്പിക്കലിനെതിരെ ഗൾഫ്‌ രാജ്യങ്ങൾ

gulf arab countries
വെബ് ഡെസ്ക്

Published on Sep 11, 2026, 10:07 PM | 1 min read

റിയാദ്/ദുബായ് : ഗാസയിൽ കുടിയേറ്റകേന്ദ്രങ്ങൾ സ്ഥാപിക്കാനും പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുമുള്ള ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ‍ഗ്വിറിന്റെ ആഹ്വാനത്തിനെതിരെ എട്ട്‌ ഗൾഫ്‌, ഇസ്ലാമിക രാജ്യങ്ങൾ. സൗദി അറേബ്യ, ജോർദാൻ, യുഎഇ, ഇൻഡോനേഷ്യ, പാകിസ്ഥാൻ, ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളിലെ വിദേശമന്ത്രിമാരാണ് സംയുക്ത പ്രസ-്‌താവനയിൽ ബെൻ​ഗ്വിറിന്റെ പരാമർശങ്ങളെ അപലപിച്ചത്. നിർബന്ധിത കുടിയൊഴിപ്പിക്കൽ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും പലസ-്‌തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രിമാർ വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ മേഖലയിലെ അക്രമവും അസ്ഥിരതയും കൂടുതൽ രൂക്ഷമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.


​ഗാസ, അധിനിവേശ പലസ-്‌തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഭാഗമാണ്‌. ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമുള്ള അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home