"റഫി കി യാദേൻ’ മുഹമ്മദ് റഫി അനുസ്‌മരണം

ജിദ്ദ : മുഹമ്മദ് റഫിയുടെ 46–-ാം ചരമവാർഷികത്തോടനുബന്ധിച്ച് "റഫി കി യാദേൻ’ എന്ന പേരിൽ സംഗീത സായാഹ്നം സംഘടിപ്പിച്ചു. ജിദ്ദ ബാഗ്‌ദാദിയ അൽവഫയിൽ നടന്ന പരിപാടിയിൽ ഗായകൻ ജമാൽ പാഷയുടെ നേതൃത്വത്തിൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അവതരിപ്പിച്ചു. മാസിൻ ജമാൽ പാഷ, മുഹമ്മദ് റാഫി ആലുവ, മുബാറക് ഗുസൽ, മൻസൂർ നിലമ്പൂർ, ഷബീർ തങ്ങൾ, യുസുഫ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. സബീന റാഫിയും അഫ്റ സബിൻ റാഫിയും അവതാരകരായി. ഹസീന ജമാൽ പാഷ, നവാസ് ബീമാപ്പള്ളി, അബ്‌ദുൾ ലത്തീഫ് എൻകംഫർട്ട്, സുബൈർ പാനായിക്കുളം, നാഫിസ് കാലിക്കറ്റ്, അഷ്‌റഫ് മേലേവീട്ടിൽ, നാസർ കാലിക്കറ്റ് തുടങ്ങിയവർ പങ്കെടുത്തു.










0 comments