കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിച്ചു, 33 മന്ത്രിമാരിൽ ഒരാറ്റ വനിത മാത്രം

ബെംഗളൂരു:കര്‍ണാടകയിൽ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.സംസ്ഥാന കോൺഗ്രസിനകത്തെ അധികാര തര്‍ക്കങ്ങൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ്28-ന് രാജിവെച്ചിരുന്നു.ഇതിന് പിന്നാലെ ജൂൺ മൂന്നിനാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാറും13മന്ത്രിമാരും ചുമതലയേറ്റത്. പുനഃസംഘനയിലൂടെ പുതിയതായി 20പേര്‍ കൂടി എത്തി.തിങ്കളാഴ്ച വൈകുന്നേരമാണ് സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 34മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. പുനഃസംഘടനയിൽ ഉൾപ്പെട്ട 20പേരിൽ 12പേര്‍ ആദ്യമായി മന്ത്രിസഭയിൽ എത്തുന്നവരാണ്.ശേഷിച്ച എട്ടുപേര്‍ നേരത്തെ മന്ത്രിസ്ഥാനം വഹിച്ചിരുന്നവരുമാണ്.ഗായത്രി ശാന്തേഗൗഡയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി.
നിയമസഭയുടെ പുതിയ സ്പീക്കറായി ജി സ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ സ.പൊന്നണ്ണയെയും നിശ്ചയിച്ചിട്ടുണ്ട്. മുൻ സ്പീക്കര്‍ യു ടി ഖാദർ ജൂണിൽ ആരോഗ്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
പി എം നരേന്ദ്രസ്വാമി,ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി,കെ എസ്.ബസവന്തപ്പ,ബി നാഗേന്ദ്ര,ടി രഘുമൂർത്തി, പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിൽ നടപടി നേരിട്ട ബി സെഡ്സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്,മധു ബംഗാരപ്പ,പുട്ടരംഗഷെട്ടി,മംഗള വൈദ്യ,അജയ് സിങ്,എൻ ചെലുവരായ സ്വാമി,കെ എം ശിവലിംഗ ഗൗഡ,എച്ച്സി ബാലകൃഷ്ണ,ഗായത്രി ശാന്തേഗൗഡ,ബസവരാജ് റായറെഡ്ഡി,വിജയനാന്ദ് കശപ്പനവർ,ലക്ഷ്മൺ സാവദി എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ ലക്ഷമൺ സാവധിക്ക് മന്ത്രി സ്ഥാനം നൽകി.മുൻ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു, മലയാളിയായ എൻ എ ഹാരിസ് എന്നിവര്‍ പുതിയ പട്ടികയിൽ നിന്ന് പുറത്തായി. എൻ എ ഹാരിസ് മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അടുത്ത അനുയായി എന്ന നിലയ്ക്ക് അറിയപ്പെട്ട നേതാവാണ്.
ബെംഗളൂരു തസ്ഥാനമായ നാട്,
വനിതകൾക്ക് എന്നും അവസര നിഷേധം
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും ഒരൊറ്റ വനിത മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ലക്ഷ്മി ഹെബ്ബാൾക്കർക്ക് മന്ത്രി സ്ഥാനം നൽകിയപ്പോൾ തന്നെ അവരെ വനിതാ-ശിശുക്ഷേമ വകുപ്പിന്റെ ചുമതലയാണ് ഏല്പിച്ചത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള ആദ്യ കോൺഗ്രസ് സര്‍ക്കാരിലും ഒരു വനിതയ്ക്ക് മാത്രമാണ് അവസരം നൽകിയത്. ഉമാശ്രീ മാത്രമാണ് അന്ന് അവസരം ലഭിച്ച വനിത. 2023 വരെ അധികാരത്തിലിരുന്ന ബി എസ് യെദിയൂരപ്പയുടെയും ബസവരാജ് ബൊമ്മെയുടെയും സർക്കാരിലും ശശികല ജോലെ എന്ന ഒരൊറ്റ വനിത മാത്രമാണ് മന്ത്രിയായിരുന്നത്.
224 അംഗ കർണാടക നിയമസഭയിൽ ആകെ 10 വനിതാ എം എൽ എമാർ മാത്രമാണുള്ളത് . കോൺഗ്രസിന് നാലുപേര്‍. ഇതിന് പുറമെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ലതാമല്ലികാര്‍ജുനും സഭയിൽ ഉണ്ട്. ബി ജെ പി ക്ക് - മൂന്ന് എംഎൽഎമാര്‍, ജെഡിഎസ് - രണ്ട് പേര്‍. സ്വതന്ത്ര ഒന്ന്.









0 comments