ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: ലോയേഴ്സ് യൂണിയന്‍

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും നിഷ്പക്ഷമായ സ്വതന്ത്ര സംവിധാനം പുന-ഃസ്ഥാപിച്ച് ജനാധിപത്യം സംരക്ഷിക്കണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ദുരന്തനിവാരണ വിദഗ്ധന്‍ ഡോ. മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്തു.
ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി പി രമേശ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ്, സംസ്ഥാന സെക്രട്ടറി എൻ സി മോഹനൻ, ജില്ലാ സെക്രട്ടറി കെ കെ നാസർ, എൻ മനോജ്കുമാർ, ലത ടി തങ്കപ്പൻ, റാഫി രാജ്, സി ഇ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികള്‍: ദിനേശ് മാത്യു മുരിക്കൻ (പ്രസിഡന്റ്), എം ജി ശ്രീകുമാർ, മനോജ് വാസു, പി ജി യമുന, കെ എൻ ഷംസുദ്ദീൻ, ശ്രീറാം (വൈസ് പ്രസിഡന്റുമാർ), ടി പി രമേശ് (സെക്രട്ടറി), മായാ കൃഷ്ണൻ, ആർ വിഷ്ണു, ടി ജി അനൂപ്, സുനിൽകുമാർ, മുഹമ്മദ് ഇബ്രാഹിം, (ജോയിന്റ് സെക്രട്ടറിമാര്‍), സ്മിത സി ഗോപി (ട്രഷറർ).







0 comments