Deshabhimani

കലാസാഹിത്യസംഘം 
ഗാന്ധിസ്‌മരണ സംഘടിപ്പിച്ചു

Gandhi Jayanti

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്‌മരണ 
വി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 03:23 AM | 1 min read

കൊച്ചി


ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി ഗാന്ധിസ്‌മരണ സംഘടിപ്പിച്ചു. ചെറായി ചന്ദ്രബാബുസ്മാരക ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.


സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ കെ ജോഷി, എം ബി ഷൈനി, വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സഹീർ അലി, സംസ്ഥാന കമ്മിറ്റി അംഗം എം വി വിജയകുമാരി തുടങ്ങിയവർ സംസാരിച്ചു.


18ന്‌ ചെറായി സഹോദരൻ സ്മാരകത്തിൽ ജില്ലാ നേതൃത്വ ശിൽപ്പശാല നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home