കന്നി 20 പെരുന്നാൾനിറവിൽ കോതമംഗലം

കോതമംഗലം
കോതമംഗലം മാർതോമ ചെറിയപള്ളിയിലെ യെൽദോ മാർ ബസേലിയോസ് ബാവായുടെ കന്നി 20 പെരുന്നാളിന് നാനാഭാഗത്തുനിന്ന് പതിനായിരങ്ങൾ എത്തി. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എല്ലാ തീർഥാടകർക്കും നേർച്ചക്കഞ്ഞി വിളന്പി. വിവിധ മേഖലകളിൽനിന്ന് എത്തിച്ചേർന്ന കാൽനടതീർഥാടകസംഘങ്ങൾക്ക് ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ, ആന്റണി ജോൺ, പള്ളി ഭാരവാഹികൾ തുടങ്ങിയവർചേർന്ന് സ്വീകരണം നൽകി.
ഹൈറേഞ്ച് മേഖലാ തീർഥാടകരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലാ തീർഥാടകരെ മൂവാറ്റുപുഴ കവലയിലും വടക്കൻ മേഖലാ തീർഥാടകരെ ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലാ തീർഥാടകരെ ചക്കാലക്കുടി ചാപ്പലിലും സ്വീകരിച്ചു.
രാത്രി നഗരംചുറ്റി പ്രദിക്ഷണവും നടന്നു. ശനിയാഴ്ച കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ, മെത്രാപോലീത്തമാരായ ഡോ. എബ്രഹാം മോർ സേവേറിയോസ്, ഡോ. തോമസ് മോർ തീമോത്തിയോസ് എന്നിവരുടെ നേതൃത്വത്തിൽ കുർബാന ഉണ്ടായിരിക്കും.
തുടർന്ന് ചക്കാലക്കുടി ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടാകും.
ഞായർ രാവിലെ ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലീത്തയും മാത്യൂസ് മോർ അപ്രേം മെത്രാപോലീത്തയും കുർബാനയ്‌ക്ക് കാർമികത്വം വഹിക്കും. വൈകിട്ട് കൊടിയിറക്ക്. 11–ാം തീയതിവരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കുന്നതാണന്ന് വികാരി ഫാ. സാജു ജോർജ് അറിയിച്ചു.







0 comments