നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിയിൽ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും വോട്ടർപ്പട്ടികതിരിമറിക്കുമെതിരെ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ ജില്ലയില്‍ വ്യാപക പ്രതിഷേധം.
സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കാനന്‍ ഷെഡ് റോഡില്‍നിന്ന് മേനകയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ വിദ്യാര്‍ഥികളും യുവജനങ്ങളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്നു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി മണി അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിന്‍ വര്‍ഗീസ്, ജില്ലാ സെക്രട്ടറി നിഖില്‍ ബാബു, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് രതു കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ് എന്നിവര്‍ സംസാരിച്ചു.
തൃക്കാക്കര ഏരിയ കമ്മിറ്റി പാലാരിവട്ടത്ത് നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ കമ്മിറ്റിയംഗം സി കെ മണിശങ്കർ ഉദ്ഘാടനംചെയ്തു. എൻ വി മഹേഷ് അധ്യക്ഷനായി. പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും യോഗവും ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം ഉദ്ഘാടനംചെയ്തു. ആലുവയിൽ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ പ്രതിഷേധം ഉദ്ഘാടനംചെയ്തു. പി എം സഹീർ അധ്യക്ഷനായി. കൊച്ചി എരിയ കമ്മിറ്റി തോപ്പുംപടി പാർടി ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ചുള്ളിക്കൽ പി പി ജങ്‌ഷനിൽ സമാപിച്ചു.
പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി എസ് രാജം അധ്യക്ഷയായി. തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ പ്രതിഷേധം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനംചെയ്തു. പള്ളുരുത്തി വെളിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കച്ചേരിപ്പടി ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി എ പീറ്റർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ അധ്യക്ഷയായി.
അങ്കമാലി ഏരിയ കമ്മിറ്റി കാലടിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനംചെയ്തു. റോജീസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി.
കളമശേരിയിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധത്തിന് ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എം ശശി, എ ആർ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.







0 comments