ad
Deshabhimani

വിജേഷ് ആരേഴിക്ക് കേളിയുടെ യാത്രയയപ്പ്

viresh farewell
വെബ് ഡെസ്ക്

Published on Aug 03, 2026, 03:15 PM | 1 min read

റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റിയംഗവും സൈബർ വിഭാഗം കൺവീനറുമായ എം വിജേഷ് ആരേഴിക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ​ഏരിയ പ്രസിഡന്റ് ജെറി തോമസ്‌ അധ്യക്ഷനായി. കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റിയംഗം റഫീഖ് പാലത്ത്, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനിയറായിരുന്നു. ​ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി അനീഷ് അബൂബക്കറും ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home