എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഇത്ര തിടുക്കമെന്ത്? സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എസ് ശ്രീജിത്ത്
കൊച്ചി: ജയിൽ മേധാവി എസ് ശ്രീജിത്തിനെ ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധമാണെന്നും എഡിജിപിയെ ഡിജിപി ആക്കുന്നതിൽ വിജിലൻസ് ക്ലിയറൻസ് വേണമെന്നും കോടതി പറഞ്ഞു. ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് തിടുക്കമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് സർക്കാരിനോട് ചോദിച്ചു.
രണ്ട് ബോഡിബിൽഡർമാർക്ക് എസ്ഐമാരായി നിയമനം നൽകിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി യുഡിഎഫ് സർക്കാരിന്റെ നടപടിക്രമങ്ങളിലെ വീഴ്ച തുറന്നുകാട്ടിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.









0 comments