ad
Deshabhimani

മിഷൻ മദർ മേരി മിഷൻ ഗ്രൂപ് ലോഗോ പ്രകാശിപ്പിച്ചു

logo unveiled
വെബ് ഡെസ്ക്

Published on Feb 19, 2026, 08:12 PM | 1 min read

കുവൈത്ത് സിറ്റി : മിഷൻ മദർ മേരി മിഷൻ ഗ്രൂപ്പിന്റെ ലോഗോ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൾദോ ബെറാർഡി ഒഎസ്എസ്ടി പ്രകാശിപ്പിച്ചു. ഗ്രൂപ്പിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളെ ബിഷപ്പ് അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.


ഹോളി ഫാമിലി കോ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മിഷൻ സ്ഥാപക കോ ഓർഡിനേറ്റർ ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി. കോർ കമ്മിറ്റി അംഗങ്ങളായ മരിയ ലോറൻസ്, ജോഷി കുര്യൻ, ഷീബ ജോബി, പ്രിൻസി പ്രിൻസ്, സുമ ലോറസ്, സിമി ജിജു, ഗ്രെറ്റി ജിൻസോ, രാജീവ് ജോൺ, ബിട്ടു അബ്രഹാം, ഷെറി വർഗീസ് എന്നിവർ പങ്കെടുത്തു. 2023-ൽ കുവൈത്തിൽ ആരംഭിച്ച മിഷൻ നിലവിൽ ഇന്ത്യ, ന്യൂസിലൻഡ്, യുഎസ്എ, ഒമാൻ, യുഎഇ, അയർലൻഡ് എന്നീ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home