ad
Deshabhimani

15 മിസൈലും 11 ഡ്രോണും തകർത്തു

Drone attack
വെബ് ഡെസ്ക്

Published on Mar 27, 2026, 11:42 AM | 1 min read

ദുബായ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ആക്രമണശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതായി യുഎഇ. വ്യാഴാഴ്ച മാത്രം 15 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചശേഷം ഇതുവരെ 372 ബാലിസ്റ്റിക് മിസൈലും 15 ക്രൂയിസ് മിസൈലും 1826 ഡ്രോണും തകർത്തതായും അധികൃതർ വ്യക്തമാക്കി.


ആക്രമണങ്ങളിൽ രണ്ട് സൈനികരും സൈന്യത്തിനായി പ്രവർത്തിച്ച മൊറോക്കൻ കരാർ തൊഴിലാളിയും കൊല്ലപ്പെട്ടു. കൂടാതെ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്‌തീൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള എട്ട് സാധാരണക്കാർക്കും ജീവൻ നഷ്‌ടമായി. ആകെ പരിക്കേറ്റവർ 169 ആയി. മിതമായതും ഗുരുതരവുമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തു.


സ്വദേശികളോടൊപ്പം ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമൊറോസ്, തുർക്കിയ, ഇറാഖ്, നേപ്പാൾ, നൈജീരിയ, ഒമാൻ, ജോർദാൻ, പലസ്തീൻ, ഘാന, ഇൻഡോനേഷ്യ, സ്വീഡൻ, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും പരിക്കേറ്റവരിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home