അശ്വനി പൊന്നപ്പ സഖ്യത്തിനും സമീര്‍ വര്‍മയ്ക്കും ജയം

കൊച്ചിയിൽ ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ രണ്ടാംറൗണ്ടില്‍ അശ്വിനി പൊന്നപ്പ–സതീഷ്-കുമാര്‍ സഖ്യം, മീര എസ് നായര്‍–ഫര്‍ഹാന്‍ വൈ മുഹമ്മദ് സഖ്യത്തെ നേരിടുന്നു
കൊച്ചി
യോനക്‌സ് സണ്‍റൈസ് ഓള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രാജ്യത്തെ ശ്രദ്ധേയ താരങ്ങള്‍ മികച്ച പ്രകടനവുമായി അടുത്ത റൗണ്ടിലേക്ക് മുന്നേറി.
പുരുഷ സിംഗിള്‍സില്‍ മൂന്നാംറൗണ്ടില്‍ മുന്‍ ഇന്ത്യന്‍താരം സമീര്‍ വര്‍മ കര്‍ണാടകത്തിന്റെ ലക്ഷ്മണ്‍ നിഖിതിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 15–-7, 15-–3. മിക്‌സഡ് ഡബിള്‍സില്‍ രണ്ടാംറൗണ്ടില്‍ ഇന്ത്യന്‍താരം അശ്വിനി പൊന്നപ്പ–സതീഷ്‌കുമാര്‍ സഖ്യം മീര എസ് നായര്‍–ഫര്‍ഹാന്‍ വൈ മുഹമ്മദ് സഖ്യത്തെ 15-–8, 15–10 സ്കോറിന് വീഴ്‌ത്തി.
ഡബിള്‍സില്‍ വി ലോകേഷ്– പ്രവധിക സഖ്യം കിഷാല്‍ ജി– നെയ്‌സ കരിയപ്പ സഖ്യത്തെ 9–-15, 15-–12, 15–10 സ്‌കോറിന് പരാജയപ്പെടുത്തി. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ പ്രവേശനം സൗജന്യമാണ്.










0 comments