ad
Deshabhimani

മാനദണ്ഡങ്ങൾ അട്ടിമറിച്ച് സ്ഥലംമാറ്റം: എൻജിഒ യൂണിയൻ പ്രതിഷേധിച്ചു ​

ngo union

മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ലാ വ്യവസായകേന്ദ്രത്തിൽനിന്ന്‌ ജീവനക്കാരനെ സ്ഥലംമാറ്റിയതിനെതിരെ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 03:29 AM | 1 min read

കാക്കനാട്


മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ച്‌ ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്ന്‌ ജീവനക്കാരനെ സ്ഥലംമാറ്റിയതിൽ എൻജിഒ യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു. ഭരണാനുകൂല സംഘടനയിലെ നേതാവിന് ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് വഴിവിട്ട് നിയമനം നൽകുന്നതിനാണ് അടിയന്തര സ്ഥലംമാറ്റമെന്ന് യൂണിയൻ ആരോപിച്ചു.


​ജില്ലാ വ്യവസായ കേന്ദ്രത്തിലെ നിലവിലെ തസ്തികയിൽ പ്രവേശിച്ച്‌ ഒന്നരവർഷംമാത്രം പിന്നിട്ട ജീവനക്കാരനെയാണ് മാറ്റിയത്. അടുത്തിടെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇദ്ദേഹം ദൂരയാത്ര ചെയ്യാൻ കഴിയാത്തവിധം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന വസ്തുത പരിഗണിക്കാതെയാണ് ഈ നടപടി.


​എൻജിഒ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ സി ഗിരിജ അധ്യക്ഷയായി. ലിൻസി വർഗീസ്, കെ സി സുനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home