ad
Deshabhimani

പനിച്ചൂടിൽ തന്നെ; 
അനങ്ങാതെ അധികൃതര്‍

Authorities unable to curb the spread of the epidemic.
വെബ് ഡെസ്ക്

Published on Sep 23, 2026, 01:48 AM | 1 min read


കൊച്ചി

ജില്ലയിൽ പകര്‍ച്ചവ്യാധി വ്യാപനം തടയാനാകാതെ അധികൃതർ. സെപ്തംബറില്‍ ഇതുവരെ 13,707 പേര്‍ പനിയുമായി ചികിത്സയ്‌ക്കെത്തി. എച്ച് 1 എന്‍ 1 ബാധിക്കുന്നവരുടെ നിരക്കും ഉയരുന്നു. 621 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ വകഭേദങ്ങള്‍ ബാധിച്ചെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്‌. കഴിഞ്ഞമാസങ്ങളില്‍ 11 പേർ എച്ച്1 എന്‍1 മൂലം മരിച്ചു. വായുവിലൂടെ പകരുന്നതിനാല്‍ അതിവേഗം രോഗം വ്യാപിക്കും. 340 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആഗസ്തില്‍ 332 പേരാണ് രോഗികളായത്.


എലിപ്പനിയും ജില്ലയില്‍ പടരുന്നുണ്ട്. 105 പേര്‍ക്ക് രോഗം ബാധിച്ചു. വൈപ്പിനിലെ എടവനക്കാട് അന്പത്തെട്ടുകാരന്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. 2159 പേര്‍ക്ക് വയറിളക്കരോഗവും 79 പേര്‍ക്ക് ഹെപ്പറ്റൈറ്റിസും ബാധിച്ചു. സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ‘ഡ്രൈ ഡേ' ആചരിച്ച് പ്രതിരോധം ശക്തമാക്കാന്‍ വകുപ്പ് നിര്‍ദേശം ഉണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല. പനിയടക്കമുള്ള രോഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് പല മരുന്നുകളും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.


സെപ്തംബര്‍ ആദ്യം മഴ മാറി നിന്നിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യം നീക്കാൻ തയ്യാറാകാതിരുന്നത് പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാന്‍ കാരണമായി. നഗരമധ്യത്തിലും ദേശീയപാതയോരത്തും മാലിന്യം കുമിഞ്ഞുകൂടിയിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home