ad
Deshabhimani

എട്ട് കണ്ണൂരുകാരുമായി 
കണ്ണൂര്‍ വാരിയേഴ്‌സ്‌

കണ്ണൂർവാരിയേഴ‍്സ്
വെബ് ഡെസ്ക്

Published on Sep 23, 2026, 02:00 AM | 1 min read

കണ്ണൂര്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിലേക്ക് ഒരുങ്ങുന്ന കണ്ണൂര്‍ വാരിയേഴ്‌സ് ടീമില്‍ എട്ട് കണ്ണൂര്‍ താരങ്ങള്‍. മുഹമ്മദ് സിനാന്‍, സച്ചിന്‍ സുനില്‍, ഷിബിന്‍ സാദ്, മുഹമ്മദ് മുഷ്‌റഫ്, കെ ഹൃഷഭ്, പി അദ്വൈദ്, പി ഗൗതം, മുഹമ്മദ് ഫിസാന്‍ ജാബിര്‍ എന്നിവരാണ് ടീമിലെ കണ്ണൂര്‍ താരങ്ങള്‍. കക്കാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ എമര്‍ജിങ് താരമാണ്‌. കഴിഞ്ഞ സീസണില്‍ ടീമിനായി നാല് ഗോളുകൾ നേടി. പറശിനിക്കടവ് നമ്പ്രം സ്വദേശിയായ സച്ചിന്‍ സുനില്‍ കഴിഞ്ഞ സീസണില്‍ കണ്ണൂര്‍ വാരിയേഴ്സിനായി ഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ കളിച്ചു. മുണ്ടയാട് സ്വദേശിയായ ഷിബിന്‍ സാദ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്‌. പയ്യന്നൂര്‍ സ്വദേശിയായ മുഹമ്മദ് മുഷറഫ് കഴിഞ്ഞ എസ്എല്‍കെ സീസണില്‍ ഫോഴ്‌സ കൊച്ചിക്ക് വേണ്ടിയാണ് കളിച്ചത്. റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗില്‍ ഈസ്റ്റ് ബംഗാളിനൊപ്പം റണ്ണറപ്പായിട്ടുണ്ട്. ചെറുകുന്ന് സ്വദേശിയായ കെ ഹൃഷഭ് 2025ല്‍ കേരളത്തിനൊപ്പം അണ്ടര്‍ 19 സ്‌കൂള്‍സ് നാഷണല്‍സ് കിരീടം നേടിയിട്ടുണ്ട്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്. പി അദ്വൈദ് 2025-–26 സീസണില്‍ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടിയ കണ്ണൂര്‍ സര്‍വകലാശാല ടീമിന്റെ ഭാഗമായിരുന്നു. കണ്ണൂര്‍ കാങ്കോല്‍ സ്വദേശിയാണ്. കണ്ടോത്ത് സ്വദേശിയായ പി ഗൗതം 2024ല്‍ ഈസ്റ്റ് ബംഗാള്‍ യൂത്ത് ടീമില്‍ കളിച്ചിട്ടുണ്ട്. സംസ്ഥാന അണ്ടര്‍ 20 കിരീടവും ഇന്റര്‍-കോളേജിയേറ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും നേടിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഫിസാന്‍ ജാബിര്‍ പഞ്ചാബ് എഫ്‌സി, ശ്രീനിധി ഡെക്കാന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി തുടങ്ങിയ ടീമുകളുടെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്‌. കിരീടം നേടിയ കഴിഞ്ഞ സീസണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home