Deshabhimani

മന്ത്രി വി അബ്ദുൽ റഹ്മാന് അക്കാഫ് ഇവന്റ്സിന്റെ ആദരം

alkaf
വെബ് ഡെസ്ക്

Published on Feb 09, 2025, 01:35 PM | 1 min read

ദുബായ് : കേരള സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാന് അക്കാഫ് ഇവന്റ്സ് ആദരം നൽകി. അക്കാഫ് നടത്തുന്ന കാമ്പസ് കായിക വിനോദ മേളക്ക് പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയ മന്ത്രി കേരളത്തിന് പുറത്ത് പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂർണ്ണമെന്റായ അക്കാഫ് പ്രൊഫഷണൽ ലീഗ്, സീസൺ 4 ന് തന്റെ ആശംസകൾ അർപ്പിച്ചു. എപിഎൽ അംബാസഡർ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സാന്നിധ്യം അക്കാഫിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാഫിന്റെ ഇന്നോളമുള്ള പ്രവർത്തനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചും അക്കാഫ് പ്രവർത്തകരെ അനുമോദിച്ചും സംസാരിച്ച മന്ത്രി അക്കാഫിന്റെ തുടർ പ്രവർത്തങ്ങളുടെ വിജയത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.


അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, അക്കാഫ് സെക്രട്ടറി മനോജ്‌ കെ വി ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, അക്കാഫ് ജോയന്റ് ട്രഷറർ ജാഫർ കണ്ണാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home