കൈരളി സലാല ഗ്രന്ഥാലയം സാഹിത്യ സംവാദം

സലാല : ‘എഴുത്തിലെ പഴമയും പുതുമയും’ എന്ന വിഷയത്തിൽ കൈരളി സലാല ഗ്രന്ഥാലയം സാഹിത്യ സംവാദം സംഘടിപ്പിച്ചു. കൈരളി ഹാളിൽ നടന്ന പരിപാടി എഴുത്തുകാരൻ കെ പി രാമനുണ്ണി ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. സാഹിത്യ രംഗത്തെ മാറുന്ന പ്രവണതകളും പരമ്പരാഗത ശൈലികളും കോർത്തിണക്കി അദ്ദേഹം സംസാരിച്ചു.
സംവാദത്തിൽ ഷിബു മുപ്പത്തടം മോഡറേറ്ററായി. അജി ജോർജ്, പി ഹെയ്‌മസ്, പി കോശി, ഷാ കൊട്ടാരക്കര, സുരയ്യ മുനവർ എന്നിവർ രണ്ട് ടീമായി തിരിഞ്ഞ് വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. ഗ്രന്ഥശാല ആക്‌ടിങ് സെക്രട്ടറി ഇ കെ ദിലീപ് സ്വാഗതവും കമ്മിറ്റി അംഗം രാഗസുധ സുരേഷ് നന്ദിയും പറഞ്ഞു.










0 comments