ad
Deshabhimani

ഓപ്പറേഷൻ തൂഫാൻ; പയ്യന്നൂരിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ

sreenath

ശ്രീനാഥ്

വെബ് ഡെസ്ക്

Published on Jun 04, 2026, 04:04 PM | 1 min read

കണ്ണൂർ: പയ്യന്നൂരിൽ ജ്യോതിഷാലയത്തിന്റെ മറവിൽ കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യൻ പൊലീസ് പിടിയിൽ. 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തുന്ന കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിഷാലയത്തിലെ അലമാരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.


പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തുന്ന പെരികമന ഇല്ലം ഭാരവാഹി കൂടിയായ കാങ്കോൽ വടശ്ശേരി ശ്രീനാഥാണ് പിടിയിലായത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് പരിശോധന. പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി വി അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് റെയ്ഡ് നടത്തിയത്.


കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ 5.77 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. ലഹരി വിരുദ്ധ വേട്ടയുടെ ഭാഗമായി പൊലീസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തൂഫാന്റെ' തുടർച്ചയായാണ് ഈ അറസ്റ്റ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home