ad
Deshabhimani

ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴ കുടുംബസംഗമം

east venice association alappuzha
വെബ് ഡെസ്ക്

Published on Jun 04, 2026, 04:15 PM | 1 min read

സലാല : ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴയുടെ കുടുംബസംഗമം സലാല ദാരിസ് ഫാം ഹൗസിൽ നടന്നു. പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷനായി. ജനറൽ സെക്രട്ടറി സജീബ് ജലാൽ, ലേഡീസ് കോ ഓർഡിനേറ്റർ സുനിത മധുലാൽ, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ആനന്ദ് എസ് പിള്ള, അബ്‌ദുൾ കലാം, മുരളീധരൻ എന്നിവർ സംസാരിച്ചു.

കുട്ടികളും മുതിർന്നവരുമടക്കം കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ക്വിസ് മത്സരത്തിന്‌ സി വി സുദർശനനും സജീബ് ജലാലും നേതൃത്വം നൽകി. മിനി മധു, ആർദ്ര ഹരികുമാർ എന്നിവർ അവതാരകരായി. കൾച്ചറൽ സെക്രട്ടറി മഹാദേവൻ, പ്രകാശ് ചെന്നിത്തല, ശോഭ മുരളി, അശ്വതി രാജേഷ്, സീത മഹാദേവൻ, അരുൺ മുരളി, രാജേഷ്, അജി വാസുദേവ്, ജയറാം, കെ ജെ സമീർ, സിയാദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സി വി സുദർശനൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home