പാട്ടുകൾ പാടിയും നാട്ടോർമകൾ പങ്കുവെച്ചും 'മിഡ്‌നൈറ്റ് ബ്ലൂം'

midnight bloom
വെബ് ഡെസ്ക്

Published on Sep 25, 2025, 06:02 PM | 1 min read

മസ്‌കത്ത്: പ്രവാസികൾക്ക് ഗൃഹാതുര അനുഭവങ്ങളും നാട്ടോർമകളും പങ്കുവെക്കുന്നതിനായി ഒരുക്കിയ "മിഡ്‌നൈറ്റ് ബ്ലൂം' ശ്രദ്ധേയമായി. ഐ സി എഫും റൂവി അൽ കൗസർ മദ്‌റസയും ചേർന്നാണ് പരിപാടി ഒരുക്കിയത്.

റൂവി അൽ ഫവാൻ ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേര്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.

"മിഡ്‌നൈറ്റ് ബ്ലൂമിൽ'ൽ പരിപാടികൾ അവതരിപ്പിച്ചവർക്കും പങ്കെടുത്തവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ജാഫർ ഓടത്തോട് ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം റഫീഖ് സഖാഫി വയനാട് സന്ദേശ പ്രഭാഷണം നടത്തി. അബ്ദുർറഹ്മാൻ ലത്വീഫി ബത്തേരി അധ്യക്ഷനായി. സയ്യിദ് നിസാം ബാഫഖി തങ്ങൾ, സയ്യിദ് ഉവൈസ് അസ്സഖാഫ് മടക്കര, റഫിഖ് ധർമ്മടം, നിഷാദ് ഗുബ്ര, നിസാർ ഗുബ്ര, റശാദ് എന്നിവർ ആശംസകൾ നേർന്നു. തൻസീർ സഖാഫി, മുഹമ്മദ് ശക്കീർ അമാനി, അജ്മൽ അൽ ഫവാൻ, ജാസിം തലശേരി, കാസിം കണ്ണൂർ, ഗഫൂർ പട്ടാമ്പി, അബൂബക്കർ കാസർകോഡ്, മുസ്തഫ മുതുകുട, ശുഹൈബ് പട്ടാമ്പി, മുഹമ്മദ് ചാവക്കാട്, റശീദ് കോഴിക്കോട്, അലി പാലക്കൽ, ശാഹിദ് ചാവക്കാട്, അനീസ് എറണാംകുളം, ജലീൽ കോഴിക്കോട്, അശ്‌റഫ് പേരാമ്പ്ര തുടങ്ങിയവർ ഗാനം ആലപിച്ചു. ത്വൽഹത്ത് പരിയാരം നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home