Deshabhimani

മെസ്‌പൊ ഓണാഘോഷം

mespo onam celebration
വെബ് ഡെസ്ക്

Published on Oct 01, 2026, 06:30 PM | 1 min read

അബുദാബി : എംഇഎസ് പൊന്നാനി കോളേജ് അലുമ്നി (മെസ്‌പൊ)യുടെ ഓണാഘോഷം ഇന്ത്യൻ ഇസ്ലാമിക് സെന്റർ ആക്‌ടിങ് പ്രസിഡന്റ് വി പി കെ അബ-്‌ദുള്ള ഉദ്ഘാടനം ചെയ്തു. മെസ്‌പൊ പ്രസിഡന്റ് എം സുനീർ അധ്യക്ഷനായി. ഗ്ലോബൽ അലുമ്നി ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ രാമനാഥൻ, ​കോളേജ് പൂർവ വിദ്യാർഥികളായ റിട്ട. അധ്യാപിക സുബൈദ, രാമകൃഷ-്‌ണൻ, കെ വി മുഹമ്മദ് എന്നിവർ അതിഥികളായി. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് എ എം അൻസാർ, കെഎസ-്‌സി സെക്രട്ടറി സജീഷ് നായർ, സമാജം ജനറൽ സെക്രട്ടറി ടി പി റഫീഖ്, ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു. സഫറുള്ള പാലപ്പെട്ടി രചിച്ച "സിദ്ധിമാസ്റ്റർ ഒരു സമരജീവിതം' പുസ-്തകം അബ്ദുള്ളയ്ക്ക് നൽകി.


നൗഷാദ്, യൂസഫ്, അബൂബക്കർ, എ വി ഷക്കീബ് പൊന്നാനി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൂരജ് പൊന്നാനി, ട്രഷറർ ബാബു അബ്ദുൾ ഹായ്, ​പ്രജോഷ് പൊന്നാനി, ഷുക്കൂർ കഞ്ഞിരമുക്ക്, ​അഷ്‌റഫ് പന്താവൂർ, മിയാസ് പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി. അസ്നാത് മൻസൂർ അവതാരകയായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home