ad
Deshabhimani

കഅബ കഴുകൽ ചടങ്ങ് നടത്തി മക്ക ഡെപ്യൂട്ടി ഗവർണർ

mecca
വെബ് ഡെസ്ക്

Published on Jul 01, 2026, 06:15 PM | 1 min read

ജിദ്ദ : സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ചൊവ്വാഴ്ച വിശുദ്ധ കഅബ കഴുകൽ ചടങ്ങ് നടത്തി. ഹറമിലെത്തിയ ഡെപ്യൂട്ടി ഗവർണർ കഅബയുടെ ഉൾഭാഗം സംസം വെള്ളം, റോസ് വാട്ടർ, ഊദ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധമിശ്രിതത്തിൽ മുക്കിയ തുണികൾ ഉപയോഗിച്ചാണ് കഅബയുടെ ഉൾച്ചുവരുകൾ തുടച്ചു വൃത്തിയാക്കിയത്. മുതിർന്ന സൗദി ഉദ്യോഗസ്ഥർ, സൗദി അറേബ്യയിൽ സേവനമനുഷ്ഠിക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, കഅബയുടെ പരമ്പരാഗത സൂക്ഷിപ്പുകാരായ ബനീ ശൈബ കുടുംബാംഗങ്ങൾ എന്നിവർ പങ്കാളികളായി.


കഅബയുടെ കവാടത്തിലെ തിരശീല ഉയർത്തിക്കൊണ്ടാണ് ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സൗദി സ്ഥാപകൻ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാഹ്മാൻ അൽ സൗദിന്റെ കാലം മുതൽക്കേ കഅബയെ ആദരിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകിപ്പോരുന്നുണ്ടെന്ന് ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി വ്യക്തമാക്കി. ചടങ്ങുകൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ സാങ്കേതിക, പ്രവർത്തന സജ്ജീകരണങ്ങളും വിദഗ്ധ തൊഴിലാളികളുടെ സേവനവും അതോറിറ്റി ഉറപ്പാക്കിയിരുന്നു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home