മത്ര കേബിൾ കാർ സർവീസ് തുടങ്ങി

മസ്‌കത്ത് : മത്ര കടൽത്തീരവും ചുറ്റുമുള്ള കുന്നുകളും ആകാശത്തുനിന്ന് കണ്ടാസ്വദിക്കാൻ കഴിയുന്ന കേബിൾ കാർ പദ്ധതി ഞായറാഴ്‌ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുതിർന്ന ഒമാനി പൗരന്മാർക്കും താമസക്കാർക്കും 8.400 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്. രണ്ടുമുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് 4.200 റിയാലാണ് നിരക്ക്. വിനോദസഞ്ചാരികളിൽ മുതിർന്നവർക്ക് 10.800 റിയാലും രണ്ടുമുതൽ 11 വയസ്സുവരെ പ്രായമുള്ളവർക്ക് 5.040 റിയാലുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് മുകളിലുള്ളവർക്ക് മുതിർന്നവരുടെ നിരക്കുകൾ ബാധകമാണ്.
രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യം. പൗരന്മാർക്കും താമസക്കാർക്കും നിരക്കിളവിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. മുതിർന്നവർക്കും രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും വിഐപി ക്യാബിനും ലഭ്യമാണ്. ടിക്കറ്റിന് ഒരാൾക്ക് 30 റിയാലാണ് വില. ഈ വിഭാഗത്തിലും രണ്ടുവയസ്സിന് താഴെയുള്ളവർക്ക് യാത്ര സൗജന്യമാണ്. പദ്ധതിയുടെ മൊബൈൽ ആപ് വഴിയോ സ്റ്റേഷനിലെ കിയോസ-്‌കിൽനിന്നോ ടിക്കറ്റ് വാങ്ങാം. ഞായർമുതൽ ബുധൻവരെ പകൽ ഒന്നുമുതൽ രാത്രി എട്ടുവരെ സർവീസ് പ്രവർത്തിക്കും. ടിക്കറ്റ് വിൽപ്പനയും ബോർഡിങ്ങും വൈകിട്ട് ഏഴുവരെയായിരിക്കും. വ്യാഴംമുതൽ ശനിവരെ പ്രവർത്തന സമയം പകൽ മൂന്നുമുതൽ രാത്രി 10 വരെയായിരിക്കും. അവസാന ടിക്കറ്റ് വിൽപ്പനയും ബോർഡിങ്ങും രാത്രി ഒമ്പതിനാണ്. രണ്ട് വിഐപി ക്യാബിൻ ഉൾപ്പെടെ 18 ക്യാബിൻ സംവിധാനത്തിലുണ്ട്. ഓരോന്നിലും എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇത് മണിക്കൂറിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും.
മത്ര ഫിഷ് മാർക്കറ്റിനും മത്ര വാട്ടർഫ്രണ്ട് പ്രോജക്‌ടിനും ഇടയിലുള്ള പോർട്ട് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന മൂന്ന് സ്റ്റേഷനെ റൂട്ട് ബന്ധിപ്പിക്കുന്നു. പോർട്ട് സ്റ്റേഷനിൽ ടിക്കറ്റിങ്, സന്ദർശക സ്വീകരണ സ്ഥലങ്ങൾ, കഫേകൾ, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അവിടെനിന്ന്, മത്ര ഫോർട്ടിനും അൽ റിയാം പാർക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന സമ്മിറ്റ് സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്ന കേബിൾ കാർ മത്രയുടെ പ്രധാന ലാൻഡ്‌മാർക്കുകൾക്ക് മുകളിലൂടെ കടന്നുപോകും. മസ്‌കത്ത് ഗേറ്റിനടുത്തുള്ള അൽ റിയാം പാർക്കിനുള്ളിലെ ഹേ അൽ വാർഡ് സ്റ്റേഷനിൽ യാത്ര അവസാനിക്കും. ഏകദേശം മൂന്ന് കിലോമീറ്റർ വിസ-്‌തൃതിയുണ്ട് പദ്ധതിക്ക്. മത്ര ബേയുടെയും ചുറ്റുമുള്ള പർവതങ്ങളുടെയും കടലിന്റെയും വിശാലമായ കാഴ-്‌ചകൾക്കൊപ്പം അതിന്റെ സ്റ്റേഷനുകളിൽ സാംസ്കാരിക, വിനോദ അനുഭവങ്ങളും വാഗ-്‌ദാനം ചെയ്യുന്നു.









0 comments