Deshabhimani

ഇഎസ്എ വിജ്ഞാപനം: മലപ്പുറത്ത് ഹർത്താൽ തുടങ്ങി

hartal esa
വെബ് ഡെസ്ക്

Published on Nov 19, 2026, 08:11 AM | 1 min read

മലപ്പുറം: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിൽ മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ മലപ്പുറത്ത് മലയോര ഹർത്താൽ തുടങ്ങി. മലയോര സംരക്ഷണ സമിതി നേതൃത്വത്തിൽ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഹർത്താൽ. എടക്കര, മൂത്തേടം, ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, ചാലിയാർ പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലമാണ്‌ ഹർത്താൽ നടക്കുന്നത്.


മലപ്പുറം ജില്ലയിലെ 11 വില്ലേജുകളിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇഎസ്എ അശാസ്ത്രീയമായി നടപ്പാക്കുന്നത്. വന നിയന്ത്രണം വില്ലേജ് പരിധിയിലാകെ വ്യാപിപ്പിക്കുന്നതിനെതിരെയാണ് പ്രക്ഷോഭം. ആറാം കരടിലും ഏഴാം കരടിലും കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണമാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയത്. കരട് വിജ്ഞാപനം അന്തിമമാകുന്നതോടെ മലയോര ജനത കുടിയിറക്കപ്പെടും. വ്യവസായവും കാർഷിക മേഖലയും തകരും. വീട് നിർമാണങ്ങൾക്ക് നിയന്ത്രണം വരും. മലയോര മേഖലയിൽ വികസന പ്രവർത്തനങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണ കുരുക്കിലകപ്പെട്ട് പൂർണമായും സ്‌തംഭിക്കും. ജീവിതം വഴിമുട്ടുന്ന ഘട്ടത്തിലാണ് മലയോര ജനത ഒന്നടങ്കം തെരുവിലിറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home