Deshabhimani

ദമാം ഗ്ലോബൽ സിറ്റി വ്യാഴാഴ്‌ച സന്ദർശകർക്കായി തുറക്കും

damam
വെബ് ഡെസ്ക്

Published on Nov 19, 2026, 08:12 AM | 1 min read

ദമാം : രണ്ടാംഘട്ട നിർമാണം പൂർത്തീകരിച്ച് ദമാം ഗ്ലോബൽ സിറ്റി വ്യാഴാഴ്‌ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. വിവിധങ്ങളായ 23 രാജ്യങ്ങളുടെ പവിലിയനുകൾ, എഐ സാങ്കേതിക വിദ്യയുടെ പ്രദർശനം എന്നിങ്ങനെ വിപുലമായാണ് ഇത്തവണ ഗ്ലോബൽ സിറ്റി മിഴി തുറക്കുന്നത്. സർക്കാർ തലത്തിൽ ആവശ്യമായ എല്ലാ അനുമതികളും ഇതിനോടകം ലഭിച്ചതായി സംഘാടകർ അറിയിച്ചു.


​കടൽ വളച്ചുകെട്ടി ഉണ്ടാക്കിയ സിഹാത്ത് ലേക്കിന് ചുറ്റുമാണ് ഗ്ലോബൽ സിറ്റി ഒരുക്കിയിരിക്കുന്നത്‌. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള കവാടമായ സൗദി കിഴക്കൻ പ്രവിശ്യയുടെ പ്രധാന ആകർഷണമായി ഇത് മാറും. പതിയെ ആഗോള വിനോദ, വിജ്ഞാന, വ്യാപാര രംഗത്തെ ശ്രദ്ധാകേന്ദ്രമായി ദമാം മാറുകയാണ്. വിവിധ രാജ്യങ്ങളിലെ സംസ-്‌കാരവും കലയും രുചി വൈവിധ്യവും പരിചയപ്പെടാൻ ജിസിസിയിൽനിന്ന്‌ സന്ദർശകർ ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home