Deshabhimani

വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെന്റ്‌; കെനിയയുമായി കരാറില്ലെന്ന് സൗദി

k s
വെബ് ഡെസ്ക്

Published on Nov 19, 2026, 08:24 AM | 1 min read

റിയാദ് : വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കെനിയയുമായി നിലവിൽ കരാറുകളൊന്നുമില്ലെന്ന് സൗദി അറേബ്യൻ മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. സൗദിയും കെനിയയും തമ്മിൽ ഒപ്പുവച്ച സാങ്കേതിക അനുബന്ധ കരാർ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് മാത്രമുള്ളതാണ്‌. മറ്റ് തൊഴിൽ മേഖലകളിൽ കരാർ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.


​ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ ഡ്രൈവർമാർക്കും മാത്രമാണ് കരാറിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് അനുവദിച്ചിട്ടുള്ളത്. മറ്റ് പ്രൊഫഷണൽ മേഖലകളിലെ തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടില്ല. 12-ന് റിയാദിൽ നടന്ന ചടങ്ങിൽ സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ ഡെപ്യൂട്ടി മന്ത്രി അബ-്ദുള്ള അബൂത-്നെെൻ, കെനിയൻ തൊഴിൽ സാമൂഹിക സംരക്ഷണ മന്ത്രി ആൽഫ്രഡ് എൻഗാംഗ മ്യൂട്ടുവ എന്നിവരാണ് സാങ്കേതിക അനുബന്ധ കരാറിൽ ഒപ്പുവച്ചത്.


2026 ജൂലൈ അഞ്ചിന് ഇരുരാജ്യങ്ങളും ഒപ്പിട്ട ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാറിന്റെ ഭാഗമായാണിത്. ​റിക്രൂട്ട്മെന്റ് ചെലവ് കുറയ്‌ക്കുക, പരിശീലനത്തിലൂടെയും യോഗ്യതാ വികസനത്തിലൂടെയും തൊഴിലാളികളുടെ നിലവാരം മെച്ചപ്പെടുത്തുക, കരാർ ബന്ധത്തിലുള്ള എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് അനുബന്ധ കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുമ്പോൾ കൃത്യത ഉറപ്പാക്കണമെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home