Deshabhimani

പ്രാദേശിക സുരക്ഷയ്‌ക്കും ഊർജ സ്ഥിരതയ്‌ക്കും സൗദിയുടെ പിന്തുണ

mohammed bin salman
വെബ് ഡെസ്ക്

Published on Nov 19, 2026, 08:07 AM | 1 min read

റിയാദ് : പ്രാദേശിക സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താനും ഊർജ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനും പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യൻ മന്ത്രിസഭ. സമുദ്രപാതകളുടെ സുരക്ഷയും സ്വതന്ത്ര കപ്പൽ ഗതാഗതവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകും. ആഗോള വ്യാപാരത്തിന്റെയും വിതരണ ശൃംഖലകളുടെയും തടസ്സമില്ലാത്ത പ്രവർത്തനത്തിന്റെ പ്രാധാന്യവും മന്ത്രിസഭ ചൂണ്ടിക്കാട്ടി. ​


കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സൗദി വിഷൻ 2030ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, എണ്ണയിതര മേഖലകളുടെ വളർച്ച, നിക്ഷേപ പ്രോത്സാഹനം എന്നിവയിലുണ്ടായ പുരോഗതിയും യോഗം വിലയിരുത്തി.


​പുനരുപയോഗ ഊർജ മേഖലയിൽ അന്താരാഷ-്‌ട്ര പുനരുപയോഗ ഊർജ ഏജൻസിയുമായും കാനഡയുമായും സഹകരണ ധാരണപത്രങ്ങൾ ഒപ്പിടാനും അംഗീകാരം നൽകി. വിദേശ നിയമസ്ഥാപനങ്ങൾക്ക് സൗദിയിൽ പ്രൊഫഷണൽ കമ്പനി സ്ഥാപിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്കും അംഗീകാരം നൽകി. ​ഗൾഫ് സഹകരണ കൗൺസിലിന്റെ 41-ാമത് ഉച്ചകോടിയിൽ അംഗീകരിച്ച പൊതുജനാരോഗ്യ അടിയന്തര തയ്യാറെടുപ്പ്, പ്രതികരണ പദ്ധതിയുടെ പൊതുചട്ടക്കൂടും അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി തിരിച്ചറിയാനുള്ള മുന്നറിയിപ്പ് സംവിധാനത്തിന്റെ മാർഗരേഖ നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.


പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള ആരോഗ്യഭീഷണികൾ നേരത്തേ കണ്ടെത്തുക, അംഗരാജ്യങ്ങൾക്കിടയിൽ ആരോഗ്യവിവരങ്ങൾ കൈമാറുക, അടിയന്തര സാഹചര്യങ്ങളിൽ ഏകോപിതമായി പ്രതികരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് മഹാമാരിയുൾപ്പെടെയുള്ള മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളുടെ ആരോഗ്യ സുരക്ഷാ സംവിധാനവും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്താനും തീരുമാനം സഹായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home