Deshabhimani

വിവാദമായതോടെ മോസ്‌കോ യാത്ര റദ്ദാക്കി കെ എം ഷാജി; ചോദ്യത്തിന് മറുപടിയില്ല

KM SHAJI FLIGHT
വെബ് ഡെസ്ക്

Published on Nov 19, 2026, 08:01 AM | 1 min read

തിരുവനന്തപുരം: വിദേശയാത്രാവിവാദത്തിന് പിന്നാലെ തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി മോസ്‌കോ യാത്ര റദ്ദാക്കി. നവംബർ 23, 24 തീയതികളിൽ മോസ്കോയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. എന്നാൽ വിദേശയാത്ര റ​ദ്ദാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ മന്ത്രി തയ്യറായില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങൾ ഉണ്ടാക്കിയതല്ല, ഒഴിവാക്കിയെന്നും കൊടുത്താൽ മതിയെന്നാണ് കെ എം ഷാജി മറുപടി പറഞ്ഞത്.


മോസ്കോയിലെ ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026ൽ പങ്കെടുക്കാനായിരുന്നു യാത്ര തീരുമാനിച്ചത്. ഇതിനായി കേന്ദ്രസർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുമതിയില്ലാത്ത ചെക്ക് റിപ്പബ്ലിക് സന്ദർശനത്തിന്റെ ചോദ്യങ്ങൾ ബാക്കിനിൽക്കെ മന്ത്രിയുടെ അടുത്ത വിദേശയാത്രയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നു.


അനുമതിയില്ലാതെയുള്ള ഷാജിയുടെ ചെക്ക് റിപ്പബ്ലിക് സന്ദർശനം നേരത്തേ വലിയ കോലാഹലങ്ങൾക്ക് വഴിവച്ചിരുന്നു. സെപ്തംബർ 16 മുതൽ 26 വരെ നടത്തിയ യൂറോപ്യൻ പര്യടനത്തിനിടെയായിരുന്നു പ്രാഗിലേക്കുള്ള യാത്ര. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി തേടിയത്. എന്നാൽ അനുമതിപ്പട്ടികയിൽ ഇല്ലാത്ത ചെക്ക് റിപ്പബ്ലിക്കിലും ഷാജിയെത്തി. കൂട്ടിന് മദ്യവ്യാപാരിയായ ജോൺ സേവ്യറും തൊഴിൽതട്ടിപ്പ് കേസിലെ പ്രതി ടോം ജോസഫുമുണ്ടായിരുന്നു.


അതേസമയം അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഹണിമൂൺ യാത്രകൾ തുടരുകയാണ് മന്ത്രിമാർ. ഭരണത്തിരക്കിനേക്കാൾ വിദേശയാത്രകളുടെ തിരക്കിലാണിവർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home