Deshabhimani

ഫർവാനിയയിൽ വ്യാപക സുരക്ഷാ പരിശോധന: 86 പേർ പിടിയിൽ

farwania
വെബ് ഡെസ്ക്

Published on Nov 19, 2026, 07:47 AM | 1 min read

കുവൈത്ത് സിറ്റി : വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് ഫർവാനിയയിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ അറസ്റ്റ് വാറൻഡുള്ള 86 പേരെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്ന നാലുപേരും ലഹരിവസ-്‌തുക്കൾ കൈവശം വച്ച 15 പേരും മദ്യം കൈവശം വച്ച ഒരാളും പിടിയിലായി. ബ്രിഗേഡിയർ ജനറൽ ഫൈസൽ മുസാഇദ് അൽ റബ്ബാഹിന്റെയും ബ്രിഗേഡിയർ ജനറൽ യൂസഫ് ഫഹദ് അൽ സൗലയുടെയും മേൽനോട്ടത്തിലായിരുന്നു പരിശോധന.


​പരിശോധനയുടെ ഭാഗമായി വിവിധ വകുപ്പുകൾ ആകെ 974 നടപടികൾ സ്വീകരിച്ചു. അഗ്നിശമന സേന 102 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 133 നോട്ടീസുകൾ നൽകുകയും ചെയ-്‌തു. കുവൈത്ത് നഗരസഭ ഉപേക്ഷിക്കപ്പെട്ട 107 വാഹനങ്ങൾ നീക്കം ചെയ-്‌തു. റോഡ് അനധികൃതമായി കൈയേറിയതുമായി ബന്ധപ്പെട്ട് 22 നിയമലംഘനങ്ങളും നഗരസഭ രേഖപ്പെടുത്തി. 36 ഇടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.


​വാണിജ്യ മന്ത്രാലയം നിയമനടപടികളും സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് 61 റിപ്പോർട്ടുകൾ തയ്യാറാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മൂന്ന് നിയമലംഘനങ്ങളും പരിസ്ഥിതി അതോറിറ്റി ഏഴ് നിയമലംഘനങ്ങളും ഭക്ഷ്യ–പോഷകാഹാര അതോറിറ്റി 18 നിയമലംഘനങ്ങളും രേഖപ്പെടുത്തി. ഗതാഗത നിയമലംഘനങ്ങൾക്കും നടപടിയെടുത്തു. പരിശോധനയുടെ ഭാഗമായി 68 മാനുഷിക സഹായക്കിറ്റുകളും വിതരണം ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home