Deshabhimani

വാഹനം മറ്റൊരാൾക്ക് നൽകുമ്പോൾ ജാഗ്രത; ഗുരുതര നിയമലംഘനമുണ്ടായാൽ കസ്റ്റഡിയിലെടുത്തേക്കും

vehicle
വെബ് ഡെസ്ക്

Published on Nov 19, 2026, 07:27 AM | 1 min read

കുവൈത്ത് സിറ്റി : സ്വന്തം വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ അനുമതി നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അനുമതി ലഭിച്ച ഡ്രൈവർ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയാൽ വാഹനം കസ്റ്റഡിയിലെടുത്തേക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല ബു ഹസ്സൻ പറഞ്ഞു. കുവൈത്ത് സ്റ്റേറ്റ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുന്നറിയിപ്പ്.


വാഹനം ഓടിക്കുന്നതിനിടെ നടത്തുന്ന നിയമലംഘനങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം ഡ്രൈവർക്കാണ്. എന്നാൽ വാഹനം കസ്റ്റഡിയിലെടുത്ത് ട്രാഫിക് വകുപ്പിന്റെ യാർഡിൽ സൂക്ഷിക്കേണ്ടിവന്നാൽ ഉടമയ്ക്കും സാമ്പത്തിക ബാധ്യതയുണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.


അപകടമുണ്ടാക്കിയ ശേഷം ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളയുന്നതുൾപ്പെടെയുള്ള ഗുരുതര സംഭവങ്ങളിൽ വാഹന ഉടമയെയും അന്വേഷണത്തിനായി വിളിച്ചുവരുത്തിയേക്കും. അതിനാൽ വാഹനം കൈമാറുംമുമ്പ് അത് ഓടിക്കാൻ അനുമതി നൽകുന്നയാളുടെ യോഗ്യതയും ഡ്രൈവിങ് ശീലങ്ങളും വിലയിരുത്തണമെന്ന് ബു ഹസ്സൻ നിർദേശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home