സൗദി ഗതാഗത–സംഭരണ മേഖല: വാണിജ്യ രജിസ്ട്രേഷൻ 31 % വർധിച്ചു

റിയാദ് : സൗദി ഗതാഗത–സംഭരണ മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷൻ 2026 മൂന്നാം പാദം 31 ശതമാനം വർധിച്ച് 1,85,554 ആയി. 2025ലെ ഇതേ കാലയളവിൽ 1,41,180 ആയിരുന്നു. ലോജിസ്റ്റിക് സേവന മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷൻ 35 ശതമാനം വർധിച്ച് 29,992 ആയി.
2025ൽ ഇത് 22,097 ആയിരുന്നു. റോഡ് ചരക്കുഗതാഗത മേഖലയിലാണ് ഉയർന്ന വളർച്ച. ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ 52 ശതമാനം വർധിച്ച് 1,04,612 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 68,697 ആയിരുന്നു. തുറമുഖങ്ങൾ, കസ്റ്റംസ് കേന്ദ്രങ്ങൾ, സ്വതന്ത്ര വ്യാപാരമേഖലകൾ എന്നിവിടങ്ങളിലെ സംഭരണ സേവനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ 46 ശതമാനം വർധിച്ച് 9111 ആയി. കഴിഞ്ഞ വർഷം 6228 ആയിരുന്നു.








0 comments