Deshabhimani

മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ; മാലിന്യക്കൂമ്പാരത്തിൽ യുവതിയുടെ മൃതദേഹം

Crime Scene
വെബ് ഡെസ്ക്

Published on Nov 19, 2026, 07:52 AM | 1 min read

ഡെറാഡൂൺ: മാലിന്യക്കൂമ്പാരത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ പ്രേംനഗറിലെ ജമുൻവാല പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. 25-നും 30-നും ഇടയിൽ പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.


വിവരമറിഞ്ഞ് ഡെറാഡൂൺ സിറ്റി എസ് പി ശേഖർ ചന്ദ്ര സുയാൽ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മുഖത്തും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായി എസ്.പി വ്യക്തമാക്കി.


മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home