വ്യാജലോൺ കെണിയിൽപ്പെട്ട് മലയാളികളും; ജാഗ്രത പാലിക്കാൻ ഒമാൻ പൊലീസിന്റെ നിർദേശം

മസ്കത്ത് : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന "ഇൻസ്റ്റന്റ് ലോൺ' വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഒമാൻ റോയൽ പോലീസ് മുന്നറിയിപ്പ് നൽകി. പ്രവാസികളെ ലക്ഷ്യമിട്ട് അവരുടെ മാതൃഭാഷകളിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുസംഘങ്ങൾ വലവിരിക്കുന്നത്. മണിക്കൂറുകൾക്കകം 40,000 റിയാൽ വരെ വ്യക്തിഗത വായ-്പ ലഭിക്കുമെന്ന വാഗ-്ദാനവും കുറഞ്ഞ രേഖകൾ മാത്രം മതിയെന്ന പ്രചാരണവും വിശ്വസിച്ച് പണം നഷ-്ടപ്പെടുത്തരുതെന്ന് അധികൃതർ നിർദേശിച്ചു.
മലയാളികളടക്കം ഇത്തരം തട്ടിപ്പുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇരകളാവുകയും പണം നഷ-്ടമാവുകയും ചെയ-്തിരുന്നു. ഫേസ്ബുക്കിൽ മലയാളത്തിൽക്കണ്ട പരസ്യങ്ങൾക്ക് പിന്നാലെ ലോൺ തേടിപ്പോയവരാണ് കെണിയിൽപ്പെട്ടത്. ഇവരുടെ പ്രധാനരേഖകളും തട്ടിപ്പ് സംഘം കൈവശപ്പെടുത്തി. വാട്സ്ആപ്പ്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുടേതെന്ന വ്യാജേനയാണ് വിശ്വസനീയമെന്ന് തോന്നിക്കുന്ന ലിങ്കുകളടക്കം തട്ടിപ്പുകാർ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.
വ്യക്തികൾക്ക് വായ-്പയോ ഭവനവായ-്പയോ മറ്റ് ബാങ്കിങ് സേവനങ്ങളോ നേരിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട സ്ഥാപനമല്ല സെൻട്രൽ ബേങ്ക് ഓഫ് ഒമാനെന്നും അധികൃതർ വ്യക്തമാക്കി. വായ-്പാ ആപ്പുകളെന്ന വ്യാജേന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ ഭാഗമാണ്. ഇത്തരം ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ എസ്എംഎസ്, കോൾ വിവരങ്ങൾ, ക്യാമറ, ലൊക്കേഷൻ തുടങ്ങിയവയിലേക്ക് പ്രവേശനം ലഭിച്ചേക്കാം. തുടർന്ന് ആധാർ, പാൻ കാർഡ്, ബേങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫോട്ടോകൾ തുടങ്ങിയ രേഖകൾ അപ്ലോഡ് ചെയ്യാൻ ആവശ്യപ്പെടും. ചെറിയൊരു തുക കൈമാറി വിശ്വാസം നേടിയശേഷം പ്രോസസിംഗ് ഫീസ്, ജിഎസ്ടി, ഇൻഷ്വറൻസ്, പരിശോധനാ ചാർജ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്ന രീതിയും റിപ്പോർട്ട് ചെയ-്തിട്ടുണ്ട്.
മസ്കത്ത് ബാങ്കും ഉപഭോക്താക്കൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഒടിപി, സിവിവി, ബാങ്ക് കാർഡ് വിവരങ്ങൾ, സിവിൽ ഐഡി പകർപ്പുകൾ എന്നിവ എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ ആവശ്യപ്പെടില്ലെന്നും സംശയാസ-്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കാതെ ഉടൻ ബാങ്കിനെ അറിയിക്കണമെന്നും നിർദേശിച്ചു.
ഒമാനിൽ ലൈസൻസില്ലാതെ പണം വായ-്പ നൽകുന്നതും അമിത പലിശ ഈടാക്കുന്നതും നിയമനടപടികൾക്ക് ഇടയാക്കുന്ന കുറ്റങ്ങളാണ്. നേരത്തേ നൽകിയ ഔദ്യോഗിക വിശദീകരണമനുസരിച്ച്, അനുമതിയില്ലാതെ വായ-്പ നൽകുകയോ കൊള്ളപ്പലിശ ഈടാക്കുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവും 200 റിയാൽ പിഴയും ലഭിക്കാം. വായ-്പയെടുക്കുന്നയാളുടെ സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുക്കുന്ന സാഹചര്യത്തിൽ ശിക്ഷ മൂന്ന് വർഷം വരെ തടവും ഇരട്ടിപ്പിച്ച പിഴയുമായി ഉയരാം. ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷം വരെ തടവും നാടുകടത്തലും ലഭിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ നിയന്ത്രണത്തിലുള്ള ലൈസൻസുള്ള ബാങ്കുകളിൽനിന്ന് മാത്രം വായ-്പയെടുക്കുവാനുംബ സംശയാസ-്പദമായ ഫോൺ നമ്പറുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 9999 എന്ന നമ്പറിൽ ആർഒപിയെ അറിയിക്കുകയോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.









0 comments