മലയാളി വിദ്യാർഥി കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി വിദ്യാർഥി കുവൈത്തിൽ മരിച്ചു. കുവൈത്തിൽ സേഫ്റ്റി ഓഫീസറായി ജോലിചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണി കൃഷ്ണൻ, അൽ റാസി ആശുപത്രിയിലെ നഴ്സസ് നിസി എന്നിവരുടെ മകൻ അഭിനവ് ഉണ്ണികൃഷ്ണനാണ് ചികിത്സയിലിരിക്കെ മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായിരു ന്നു. കലകുവൈത്ത് ഫർവാനിയ വെസ്റ്റ് യൂണിറ്റ് ജോയിന്റ് കൺവീനർ സിനോജിന്റെ സഹോദരി പുത്രനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.








0 comments