മലയാളം മിഷൻ ദുബായ് ചാപ്റ്റർ 110–-ാം കേന്ദ്രം പ്രവേശനോത്സവം

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ 110–-ാം പഠനകേന്ദ്രത്തിലെ പ്രവേശനോത്സവം ദുബായ് സിലിക്കൺ ഒയാസിസിൽ സംഘടിപ്പിച്ചു. കവിയും കഥാകൃത്തുമായ എം ഒ രഘുനാഥ് ഉദ്ഘാടനം ചെയ്തു. സിലിക്കൺ ഒയാസിസ് നോർത്ത് പാർക്കിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ജോജു പുതിയാണ്ടി അധ്യക്ഷനായി.
സെക്രട്ടറി ദിലീപ് സി എൻ എൻ, വിദഗ്ധ സമിതി അധ്യക്ഷ അംബു സതീഷ്, റിസോഴ്സ് പൂൾ ഹെഡ് സ്വപ്‌ന സജി, ഐടി കോഓർഡിനേറ്റർ നജീബ്, അൽഖുസ് മേഖല കോഓർഡിനേറ്റർ ബിനീഷ്, ദെയ്‌റ മേഖല കോഓർഡിനേറ്റർ സജി, ഓർമ അൽഖുസ് മേഖല സെക്രട്ടറി സുഭാഷ് എന്നിവർ സംസാരിച്ചു. ബാബുരാജ് ഉറവ് ആദ്യ ക്ലാസ് എടുത്തു. ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പുതിയ പഠനകേന്ദ്രത്തിലെ നിയുക്ത അധ്യാപികമാരായ കീർത്തി, ഉഷ എന്നിവർ നേതൃത്വം നൽകി. മേഖല ജോയിന്റ് കോഓർഡിനേറ്റർ സുരേഷ് നാട്ടിൻചിറ സ്വാഗതവും സനൂജ് നന്ദിയും പറഞ്ഞു.











0 comments