ad
Deshabhimani

താളമേളം പഠനകേന്ദ്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു

thalamelam malayalam mission
വെബ് ഡെസ്ക്

Published on Jul 01, 2026, 05:43 PM | 1 min read

ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ അൽ നഹ്ദ മേഖലയിലെ താളമേളം പഠനകേന്ദ്രത്തിന്റെ ഒന്നാം വാർഷികാഘോഷം 26-ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഉൾപ്പെടെ 85-ഓളം പേർ ആഘോഷത്തിൽ പങ്കെടുത്തു.


​കൺവീനർ സ്മിത രമേശ്, അക്കാദമിക് കോ ഓർഡിനേറ്റർ ഫിറോസിയ, അൽ നഹ്ദ മേഖല കോ ഓർഡിനേറ്റർ ഷീന ദേവദാസ്, സീനിയർ അധ്യാപിക റാമോള, താളമേളം അധ്യാപകരായ ദീപ, റീന, അസ്മിന, നാസിറ, ഹൈന, ഹാജിറ മുഹമ്മദ്, പാരന്റ്സ് കോ ഓർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ആഞ്ചെലിൻ അവതാരകയായ പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഗാനങ്ങൾ, നൃത്തങ്ങൾ, മറ്റു സാംസ്കാരിക അവതരണങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ആയിഷ ജംഷീദ് സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home