ad
Deshabhimani

കോഴിക്കടയുടെ മറവിൽ മദ്യ വിൽപ്പന; 101 കുപ്പി മദ്യം കണ്ടെടുത്തു, പ്രതികൾ പിടിയിൽ

Liquor Sale  CASE.jpg
വെബ് ഡെസ്ക്

Published on Jul 01, 2026, 06:45 PM | 1 min read

കാട്ടാക്കട: എക്സൈസ് ഓപ്പറേഷൻ തണ്ടർ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് നടത്തിയ പരിശോധനയിൽ കോഴിക്കടയുടെ മറവിൽ അനധികൃതർ നടത്തുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളിക്കാട് ജംഗ്ഷന് സമീപത്തുനിന്ന് കോഴികടയുടെ മറവിൽ മദ്യ വില്പന നടത്തിയ എ എസ് ചിക്കൻ സ്റ്റാൾ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39), ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ മൈലക്കര രണ്ടാംതോട് തോട്ടിൻ മൂല വീട്ടിൽ രാജേഷ് എന്ന ജോസ് (42) എന്നിവരാണ് പിടിയിലായത്.


എക്സൈസ് ഇൻസ്പെക്ടർ ടി കാർത്തിക്കിന്റെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ 101 കുപ്പി മദ്യവും മദ്യം കടത്തുന്നതിന് ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. ചിക്കൻ സ്റ്റാൾ ഉടമയായ അജിയുടെ നേതൃത്വത്തിലാണ് മദ്യ വില്പന നടന്നിരുന്നത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ ജോസ് ആവശ്യക്കാർക്ക് ടെലിഫോൺ മുഖേന ആവശ്യപ്പെടുന്ന സ്ഥലത്ത് മദ്യം എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. സ്കൂട്ടറിൽ അഞ്ചര ലിറ്റർ മദ്യവുമായി കള്ളിക്കാട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് സമീപത്തവച്ച് ഒരാൾക്ക് വില്പന നടത്തുന്നതിനിടയിലാണ് ജോസ് എക്സ്സൈസ് പിടിയിൽ ആകുന്നത്. തുടർന്ന് ഇയാളുടെ ചോദ്യം ചെയ്തു നടത്തിയ പരിശോധനയിൽ എ എസ് ചിക്കൻ സ്റ്റാളിൽ വച്ച് മദ്യ വില്പന നടത്തിക്കൊണ്ടിരുന്ന അജി പിടിയിലായി.


ചിക്കൻ സ്റ്റാളിൽ നിന്നും 90 കുപ്പി മദ്യം പിടിച്ചെടുത്തു. ആകെ 50 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ ബിജു കുമാർ, സജി കുമാർ, പ്രിവന്റ്റ്റീവ് ഓഫീസർമാരായ

ടി വിനോദ്, ആർ രാജിവ്, ഹർഷകുമാർ, ഷിജു, ജെ വിപിൻ കുമാർ എന്നിവരും പങ്കെടുത്തു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home