ad
Deshabhimani

ബൗഷറിലെ അൽ വാദി പാർക്കിന്‌ പുതുമോടി

baushar park
വെബ് ഡെസ്ക്

Published on Jul 01, 2026, 06:45 PM | 1 min read

മസ്‌കത്ത്‌ : ഗവർണറേറ്റിലുടനീളമുള്ള പൊതുപാർക്കുകളും വിശ്രമകേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൗഷർ വിലായത്തിലെ വാദി പാർക്കിന്റെ നവീകരണം മസ്‌കറ്റ് മുനിസിപ്പാലിറ്റി പൂർത്തിയാക്കി.


ബൗഷറിലെ കേന്ദ്ര പ്രദേശത്ത് സ്ഥിതിചെയ്യുന്ന വാദി പാർക്ക് വളരെക്കാലമായി താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്‌. ഇത് കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരു വിനോദകേന്ദ്രമായി നിലകൊള്ളുന്നു പാർക്കിനെ പുനരുജ്ജീവിപ്പിക്കാനും ആധുനിക മാനദണ്ഡങ്ങൾക്കനുസൃതമായി സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സന്ദർശകർക്ക് കൂടുതൽ ആസ്വാദ്യകരമായ ഔട്ട്ഡോർ അനുഭവം നൽകാനുമാണ് നവീകരണ പദ്ധതിയുമായി മുൻസിപ്പാലിറ്റി മുന്നോട്ട് പോയത്.


53,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതുതായി നവീകരിച്ച പാർക്ക്‌ നൂതനമായ രൂപകൽപ്പനയോടെയാണ് പൂർത്തീകരിച്ചത്. പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള ഹരിത ഇടങ്ങൾക്കായി 25,000 ചതുരശ്ര മീറ്റർ നീക്കിവച്ചിരിക്കുന്നു.


സന്ദർശകർക്ക് കൂടുതൽ സുഖവും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നതിനായി പ്രത്യേക സൈക്ലിങ്‌ പാതകൾ, കാൽനട നടപ്പാതകൾ, തണലുള്ള ഇരിപ്പിടങ്ങൾ, പൊതു വിശ്രമമുറികൾ എന്നിവയുൾപ്പെടെ നിരവധി പുതിയ സൗകര്യങ്ങൾ പുനർവികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഗവർണറേറ്റിലുടനീളമുള്ള താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ രൂപകൽപ്പനചെയ്ത വിനോദ സൗകര്യങ്ങളിലൂടെ സുസ്ഥിര പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home