മൂന്നാറിൽ തൊഴിലാളിക്കുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ; രക്ഷപെട്ടത് തലനാരിഴയ്ക്ക്

മൂന്നാർ : ഇടുക്കി മൂന്നാറിൽ കാട്ടാനയാക്രമണം. തോട്ടം തൊഴിലാളിക്കുനേരെ കാട്ടാനകൾ പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് തൊഴിലാളി രക്ഷപെട്ടത്. കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് സംഭവം. ലയത്തിനു പുറത്ത് നിൽക്കുകയായിരുന്ന തൊഴിലാളിയുടെ നേരെ രണ്ട് കാട്ടാനകൾ പാഞ്ഞടുക്കുകയായിരുന്നു. വെള്ളി പകലായിരുന്നു സംഭവം.

പുലർച്ചെയോടെയാണ് കാട്ടാനകൾ തേയിലതോട്ടത്തിലെത്തിയത്. പാണ്ഡ്യരാജ് എന്ന തൊഴിലാളി ലയത്തിനു പുറത്തുനിൽക്കുന്നതു കണ്ട ആനകൾ തൊഴിലാളിക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. കുറേ ദൂരത്തോളം ആനകൾ പാണ്ഡ്യരാജിന്റെ പിന്നാലെ ഓടി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് നിലയുറപ്പിച്ചതായാണ് വിവരം.









0 comments