ad
Deshabhimani

മുസ്‌ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു

bimappalli rasheed
വെബ് ഡെസ്ക്

Published on Sep 04, 2026, 01:00 PM | 1 min read

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവ് ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. മുസ്‍ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റാണ്. കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യുഡിഎഫ് ജില്ലാ കൺവീനർ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ, ചന്ദ്രിക ഗവേണിങ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കെൽ, ഹോർട്ടികോർപ്, സിഡ്‌കോ എന്നിവയുടെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെ പൊതുരംഗത്ത് എത്തിയത്. ഖബറടക്കം പിന്നീട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home