ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

പ്രതീകാത്മകചിത്രം
ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ബുദ്ഗാം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ യൂസ്മാർഗിന് സമീപമാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്.
യൂസ്മാർഗിലെ വനമേഖലയിൽ മൂന്നോളം ഭീകരർ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ നിഗമനം. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത സുരക്ഷാവലയം ഒരുക്കിയിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments