സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുമെന്ന് ഹാർപ്പർ കോളിൻസ്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്; എ ജേണി ഓഫ് ലൗ' പ്രസിദ്ധീകരിക്കുമെന്ന് പ്രസാധകരായ ഹാർപ്പർ കോളിൻസ് ഇന്ത്യ. പുസ്തകത്തിലെ ഉള്ളടക്കങ്ങൾ സംബന്ധിച്ച് പ്രസാധകരായ പെൻഗ്വിൻ റാണ്ടം ഹൗസുമായി തർക്കങ്ങൾ നിലനിൽക്കെയാണ് പ്രഖ്യാപനം. ഓർമ്മക്കുറിപ്പ് നവംബർ 10 ന് ആഗോളതലത്തിൽ പുറത്തിറങ്ങും.
പുസ്തകം പ്രസിദ്ധീകരിക്കണമെങ്കിൽ ഉള്ളടക്കത്തിൽ ചില മാറ്റങ്ങൾ വരുത്തണമെന്നായിരുന്നു പെൻഗ്വിൻ റാൻഡം ഹൗസിന്റെ ആവശ്യം. എന്നാൽ അത് അംഗീകരിക്കാനാവില്ലെന്നും പുസ്തകം പെൻഗ്വിൻ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുകയോ പുറത്തിറക്കുകയോ ചെയ്യരുതെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു. യുദ്ധാനന്തര ഇറ്റലിയിലെ സോണിയയുടെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതം വരെയുള്ള ഓർമകൾ പുസ്തകത്തിലുണ്ടെന്നാണ് വിവരം.









0 comments