ad
Deshabhimani

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ പൊലീസ് കേസെടുത്തു

ansiba tini tom
വെബ് ഡെസ്ക്

Published on Jul 01, 2026, 06:12 PM | 1 min read

കൊച്ചി: നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കേസെടുത്തു. തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസ്സന്റെ പരാതിയിലാണ് പൊലീസ് നടപടി. അൻസിബയെ 'ജിഹാദി'യായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതി (ഏഴ്) യുടെ കർശന നിർദേശപ്രകാരമാണ് നിലവിൽ കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


നേരത്തെ ഇതേ പരാതിയുമായി അൻസിബ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും, പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് നടി നീതിതേടി കോടതിയെ സമീപിച്ചത്.


ചൊവ്വാഴ്ചയാണ് കോടതി ടിനി ടോമിനെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയവയാണ് പൊലീസ് ചുമത്തിയിരിക്കുന്ന പ്രധാന വകുപ്പുകൾ.


അതേസമയം നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ വാദങ്ങൾക്ക് കോടതിയിൽ കനത്ത തിരിച്ചടി ലഭിച്ചിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തീർത്തും അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home