ജനങ്ങൾക്കും നേതൃത്വത്തിനുമെതിരായ ഏതൊരു ഭീഷണിക്കും ഉടന്‍ മറുപടി; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍

image: AFP
ടെഹ്റാൻ : രാജ്യത്തെ ജനങ്ങൾക്കോ നേതൃത്വത്തിനോ എതിരായ ഏതൊരു ഭീഷണിക്കും ഉടനടി മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെയാണ് അബ്ബാസ് അരാഗ്ചിയുടെ കടുത്ത മുന്നറിയിപ്പ്.
എക്സിലൂടെയായിരുന്നു മറുപടി നൽകിയത്. 'ടെൽ അവീവിലെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം പഠിപ്പിക്കും', അബ്ബാസ് അരാഗ്ചി കുറിച്ചു. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ മരണത്തിനായി അടയാളപ്പെടുത്തിയെന്ന കാറ്റ്സിന്റെ പോസ്റ്റാണ് ഇറാനെ ചൊടിപ്പിച്ചത്.
ചർച്ചകളിലൂടെ വിട്ടുവീഴ്ചകൾ ചെയ്യുന്ന നല്ല കച്ചവടക്കാരാണ് ഇറാൻ പ്രതിനിധികളെന്നും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ ഇസ്രയേൽ അനുവദിക്കില്ലെന്നും കാറ്റ്സ് പറഞ്ഞിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും ശാശ്വത വെടിനിർത്തൽ ഉറപ്പാക്കുന്നതിനും വേണ്ടി ദോഹയിൽ യു
സാങ്കേതിക ചർച്ചകൾ പുരോഗമിക്കുകയാണ്.











0 comments