കുഴഞ്ഞു വീണ് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം റിയാദിൽ കബറടക്കി

malappuram death
വെബ് ഡെസ്ക്

Published on Sep 08, 2025, 11:31 AM | 1 min read

റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദിഖ് (57) ആണ് അന്തരിച്ചത്. 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാത്തതിനെ തുടർന്ന് സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് അവശനായി റൂമിൽ തറയിൽ കിടക്കുന്ന സിദ്ദിഖിനെ കണ്ടത്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും എത്തും മുമ്പ് മരണപ്പെടുകയായിരുന്നു.


കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ റഫീഖ് പി എൻ എം, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി. മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ: റംല, മക്കൾ: മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്.





deshabhimani section

Related News

View More
0 comments
Sort by

Home