മക്ക ഹൈപ്പർമാർക്കറ്റ് "വിൻ ബിഗ്' കാർണിവൽ

മസ്‌കത്ത്: മക്ക ഹൈപ്പർമാർക്കറ്റ് അവതരിപ്പിച്ച "വിൻ ബിഗ്' കാർ സമ്മാന പദ്ധതിയുടെ മെഗാ ഡ്രോ കാർണിവലും വിജയികൾക്കുള്ള താക്കോൽ വിതരണ ചടങ്ങും നടന്നു. ഇതുവരെ വിജയികളായ 15 ഭാഗ്യശാലികൾക്ക് വാഹനങ്ങളുടെ താക്കോൽ കൈമാറി. ഫുഡ് സ്റ്റാളുകൾ, ഗെയിമുകൾ, ഫേസ് പെയിന്റിങ്, -മെഹന്തി ബൂത്തുകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ വിനോദപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിരുന്നു. തംബൂറ, ഫയർ ഷോ, നൃത്താവതരണങ്ങൾ, ഗായകൻ ബാദുഷ അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ കൺസെർട്ട് തുടങ്ങിയ കലാപരിപാടികളും മെഹന്തി മത്സരവും കുട്ടികളുടെ ചിത്രരചനാ മത്സരവും നടന്നു.
ജി-ടെക് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ മെഹ്‌റൂഫ് മണലോടി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ആമിർ സഈദ് അൽ ഹാദി, മക്ക ഗ്രൂപ്പ് സിഒഒ ഫയാസ് ഇബ്രഹിം സഈദ് എന്നിവർ അതിഥികളായി. ചടങ്ങിൽ മക്ക ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ കെ പി മമ്മൂട്ടി, എക-്സിക്യുട്ടീവ് ഡയറക-്‌ടർമാരായ ഹിലാൽ മുഹമ്മദ്, സിനാൻ മുഹമ്മദ്, പി വി മനാഫ് എന്നിവർ എന്നിവർ പങ്കെടുത്തു.
Caption: മക്ക ഹൈപ്പർമാർക്കറ്റ് "വിൻ ബിഗ്' കാർണിവലിൽനിന്ന്









0 comments